മാന്‍ ഹോളില്‍ വീണ് പരുക്ക് പറ്റിയ യുവാവ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് ഒന്നര കോടി രൂപ

മുംബൈ: മുംബൈല്‍ മാന്‍ ഹോളില്‍ വീണ് പരുക്ക് പറ്റിയ യുവാവ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് ഒന്നര കോടി രൂപ. ബ്രിഹാന്‍മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ വിജയ് ഹിംഗോരണി എന്ന യുവാവാണ് ഹര്‍ജി ഫയല്‍ ചെയ്‌തത്. മുംബൈയിലെ സെന്റര്‍ റോഡ് ഏരിയയിലെ മാന്‍ഹോളില്‍ വീണാണു വിജയ്‌ക്ക് പരിക്കേറ്റത്.നവംബര്‍ 29നായിരുന്നു സംഭവം. വീഴ്‌ചയില്‍ വിജയ്‌യുടെ കാലിനു പരിക്കേറ്റു. പരിക്കു ഭേദമാകാന്‍ ആറാഴ്‌ച വിശ്രമമാണു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത്. ബംഗളുരുവില്‍ ജോലിയുടെ ആവശ്യത്തിനു പോകുമ്പോഴാണ് വിജയിയ്‌ക്ക് അപകടം സംഭവിച്ചത്. ഇതോടെ ആ ജോലി വിജയ്‌ക്കു നഷ്‌ടമാകുകയും ചെയ്‌തു.ബംഗളുരുവിലെ സ്‌ഥാപനം വിജയ്‌ക്കു മാസശമ്പളമായി രണ്ടര ലക്ഷമാണു വാഗ്‌ദാനം ചെയ്‌തിരുന്നത്. അതിനാല്‍ ചികിത്സയ്‌ക്കും തന്റെ വരുമാന നഷ്‌ടത്തിനും അനുസരിച്ച് ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണു വിജയ് മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.