വായനയെ പ്രവാസ ലോകം ഗൗരവമായി കാണുന്നു: രവി ഡി.സി


മനാമ: ബഹ്റിൻ കേരളീയ സമാജത്തിൽ നടക്കുന്ന ബി.കെ.എസ് −ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകോത്സവം ഗൾഫിലെ പ്രവാസ സമൂഹത്തിനുള്ള അക്ഷര വിരുന്നായിരിക്കുമെന്ന് പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെ സി.ഇ.ഒ രവി ഡി.സി പറഞ്ഞു. പുസ്തകോത്സവത്തിന് നേതൃത്വം നൽകാൻ ബഹ്റിനിൽ എത്തിയ അദ്ദേഹം ഫോർ പി.എം ന്യൂസിനോട് സംസാരിക്കുകായിരുന്നു. 

കഴിഞ്ഞ മൂന്ന് വർഷമായി ഈയൊരരു പുസ്തകോത്സവം വളരെ വിജയകരമായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു എന്നത് തന്നെ വായനയെ പ്രവാസ സമൂഹം ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചാത്യ രാജ്യങ്ങളിൽ വായനയെ വിദ്യാഭ്യാസ പഠന പദ്ധതിയുടെ ഭാഗമാക്കിയതിനാൽ അവിടങ്ങളിൽ പുസ്തക വായന ഇന്നും സജീവമായി നില കൊള്ളുന്നു. 

എന്നാൽ  ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ അക്കാദമിക പുസ്തകങ്ങൾ അല്ലാതെ വേറെ പുസ്തകങ്ങൾ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യം കുറവാണ്. എങ്കിലും മലയാളികൾ ഇന്നും വായനയെ നെഞ്ചോടു ചേർക്കുന്നു എന്നത് ആശാവഹമാണ്‌. ഇന്ന് വിദ്യാർത്ഥി സമൂഹം ആരുടെയും പ്രേരണ ഇല്ലാതെ തന്നെ പരന്ന വായനയ്ക്ക് സ്വയം തയ്യാറാവുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കെ.ആർ മീരയുടെ ആരാച്ചാർ 75,000 കോപ്പികൾ വിറ്റു കഴിഞ്ഞു. പശു രാഷ്ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടി, അസഹിഷ്ണതയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന സി. രവിചന്ദ്രന്റെ ബീഫും ബിലീഫും, പ്രവാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ബെന്യാമിന്റെ ആട് ജീവിതം തുടങ്ങിയ കൃതികൾക്ക് മികച്ച പ്രതികരണം ലഭി
ക്കുന്നത് വായനയെ ആസ്വാദകർ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണ്. 

പ്രമുഖ മീഡിയ ഗ്രൂപ്പായ സ്പാക് ആണ് ബഹ്റിനിൽ ഡി.സി ബുക്സിനെ പ്രതിനിധീകരിക്കുന്നത്. ഡി.സി ബുക്സിന്റെ ശാഖകൾ ഇവിടെയുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പ്രവർത്തിക്കുന്നു. കൂടാതെ പ്രവാസ ലോകത്ത് വായനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ ബഹ്റിനിൽ ഡോർ ടു ഡോർ പുസ്തക വിതരണവും ആരംഭിക്കുമെന്ന് രവി ഡി.സി പറഞ്ഞു. 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed