ക്യാൻസർ കെയർ ഗ്രൂപ്പ് വനിതാ വിഭാഗം രൂപീകരിച്ചു

മനാമ: ബഹ്‌റിൻ ക്യാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത ക്യാൻസർ കെയർ ഗ്രൂപ്പിന്റെ വനിതാ വിഭാഗം രൂപീകരിച്ചു. സ്മിത ജയകുമാർ കൺവീനറും, സിമി സുധീർ ജോയിന്റ് കൺവീനറും. ഷേർളി തോമസ് കോ-ഓർഡിനേറ്റർമായ പത്തംഗ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്.
ക്യാൻസർ സംബന്ധമായ സെമിനാറുകൾ പ്രഭാഷണങ്ങൾ തുടങ്ങിയ പൊതുബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും, രോഗികൾക്കാവശ്യമായ സഹായ നിർദ്ദേശങ്ങൾ നാട്ടിലെ തുടർ ചികിത്സ വിവരങ്ങൾ എന്നിവ ലഭ്യമാക്കുവാനും, ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുവാനും താൽപ്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും, പ്രസിഡണ്ട് ഡോ. പി.വി ചെറിയാൻ (33478000), ജനറൽ സെക്രട്ടറി കെ.ടി സലിം (33750999) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ വിലാസം: cancercarebahrain@gmail.com