ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയായ ശിവകിരണി (25)നെയാണ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദ് ഐഐടിയില്‍ നിന്ന് ഉന്നത മാര്‍ക്കോടെയാണ് ശിവകിരണ്‍ ബിരുദം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. ആദ്യ സെമസ്റ്ററിലെ പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതോടെ ശിവകിരണ്‍ വിഷമത്തിലായിരുന്നെന്നാണ് വിവരം.
ചൈനീസ് സ്വദേശികളായ മറ്റു രണ്ട് കൂട്ടുകാരോടൊപ്പമാണ് ശിവകിരണ്‍ താമസിച്ചിരുന്നത്.
മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിയിട്ടില്ല. വീട്ടില്‍ വന്ന് അടുത്ത സെമസ്റ്ററിനായി നന്നായി പഠിക്കണമെന്ന് ശിവകിരണ്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പൊലീസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.