പേൾസ് ഓഫ് ബഹ്‌റിൻ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം

മനാമ: പേൾസ് ഓഫ് ബഹ്‌റിൻ ക്രിസ്തുമസ്- −ന്യൂ ഇയർ ആഘോഷം കന്നട സംഘടനയിൽ സംഘടിപ്പിച്ചു. വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷം പേൾസ് ഓഫ് ബഹ്‌റിൻ ജനറൽ സെക്രട്ടറി സനോജ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രമോദ് ദാസ് അദ്ധ്യക്ഷനായിരുന്നു. വനിതാ വിംഗിന്റെയും കിഡ്സ് വിംഗിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ നൃത്ത നൃത്ത്യങ്ങൾ, മിമിക്രി, മോണോ ആക്ട്, നാടൻ പാട്ട്, ഗാനമേള എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. ഹൃസ്വസന്ദർനാർത്ഥം ബഹ്‌റിനിലെത്തിയ സുരേന്ദ്രൻ മാസ്റ്റർ ഒർഗാനി കലയെപ്പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. വനിതാ വിംഗ് പ്രസിഡണ്ട് ഭാവിന സുനിൽ, സെക്രട്ടറി രമാ സന്തോഷ് പേൾസ് ഓഫ് ബഹ്‌റിന്റെ മെന്പർഷിപ്പ് സെക്രട്ടറി രജീഷ്, ടി. ഗോപാൽ എന്നിവർ നേതൃത്വം നൽകി.