പഞ്ചാബ് ടൂറിസം; പ്രത്യേക പരിപാടി ഇന്ത്യൻ എംബസിയിൽ


വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്‌ട് സംരംഭത്തിന് കീഴിൽ പഞ്ചാബിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രദർശിപ്പിക്കുന്ന പ്രത്യേക പരിപാടി ഇന്ത്യൻ എംബസിയിൽ നടന്നു. വൈവിധ്യമാർന്ന ഭക്ഷണം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പരിപാടി പഞ്ചാബി വിർസ കമ്യൂണിറ്റിയാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ രക്ഷാകർതൃത്വത്തിൽ എംബസി പരിസരത്താണ് പരിപാടി നടന്നത്.

വിദേശരാജ്യങ്ങളിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും സാംസ്കാരിക, ടൂറിസം മേഖലകളെ പരിചയപ്പെടുത്തുകയും അതാത് പ്രദേശങ്ങളിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം പരിപാടി ഇന്ത്യൻ എംബസിയിൽ സംഘടിപ്പിക്കുന്നത്. നേരത്തേ ജമ്മു- കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ സമാനമായ പരിപാടികളും എംബസിയിൽ നടത്തിയിരുന്നു.

article-image

cxxc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed