2024ലെ പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈൻ നീന്തൽ താരം അമാനി അൽ ഒബൈദ്‌ലിക്ക് നേട്ടം


2024ലെ പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈൻ നീന്തൽ താരം അമാനി അൽ ഒബൈദ്‌ലി, വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ ഹീറ്റ്സിൽ ആറാമതെത്തി. ഈയിനത്തിൽ ദേശീയ റെക്കോഡും സ്വന്തം പേരിലുള്ള റെക്കോഡും തിരുത്താൻ അമാനിക്കായി. അത്‌ലറ്റിക്‌സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്‌ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്.

ലോകചാമ്പ്യനായ വിൻഫ്രെഡ് യാവി, കെമി അദെക്കോയ ഉൾപ്പെടെ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ബഹ്റൈന് പ്രതീക്ഷ നൽകുന്നുണ്ട്. ആഗസ്റ്റ് നാലിനാണ്  വിൻഫ്രെഡ് യാവി ഇറങ്ങുന്ന വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് നടക്കുന്നത്. അന്നുതന്നെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കെമി അദെക്കോയയും ബഹ്റൈന് വേണ്ടി ട്രാക്കിലിറങ്ങും.

article-image

dsfgsg

You might also like

  • Straight Forward

Most Viewed