അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ജൂൺ 28ന്


അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്കെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ച്ചയിൽ 3 വിമാനങ്ങൾ സർവ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയിൽ 5 ദിവസമാക്കി ഉയർത്തും. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40നാണ് അബുദാബിയിലെത്തുക. തിരികെ അബുദാബിയിൽ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലർച്ചെ 5:10ന് കൊച്ചിയിലെത്തും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed