വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം 4 കോടി


വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിയായ വിനു എബ്രഹാം തോമസിന് രണ്ട് മില്യൺ ദിർഹം (4 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. 2019 നവംബറിൽ ദുബായ് അൽ ഐൻ റോഡിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നടത്തിയ കേസിലാണ് വിനുവിന് അനുകൂലമായ കോടതി വിധി വന്നിരിക്കുന്നത്.

ദുബായിലെ പ്രമുഖ ഇൻഷുറൻസ് കന്പനിക്കെതിരെയാണ് വിനു കേസ് കൊടുത്തിരുന്നത്. കേസ് നടത്തിപ്പിനായി ഇദ്ദേഹത്തിന്റെ സഹോദരൻ വിനീഷ്, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ ബന്ധുക്കളായ അലെൻ, ജിനു എന്നിവർ യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ നടത്തിയ നിയമ നടപടിയിലൂടെയാണ് വിനുവിന് ഇത്തരത്തിലൊരു അനുകൂല വിധി സ്വന്തമാക്കാൻ സാധിച്ചത്.

You might also like

Most Viewed