സ്റ്റോക്സിന് പിന്നാലെ റൂട്ടും പിന്‍മാറി; സർഫറാസ് ഖാനെയും മനീഷ് പാണ്ഡെയെയും റിലീസ് ചെയ്ത് ഡൽഹി

ബെൻ സ്റ്റോക്സിനു പിന്നാലെ മറ്റൊരു ഇംഗ്ലണ്ട് താരം ജോ റൂട്ടും ഐപിഎലിൽ നിന്ന് പിന്മാറി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൽ കളിച്ച താരം താൻ ടൂർണമെൻ്റിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചു. താരത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നതായി അറിയിച്ച രാജസ്ഥാൻ റോയൽസ് റൂട്ടിന് ആശംസകളറിയിക്കുകയും ചെയ്തു.
സർഫറാസ് ഖാൻ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യൻ താരങ്ങളെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ ഇരുവരും അത്ര നല്ല പ്രകടനങ്ങളല്ല നടത്തിയത്. പരുക്കേറ്റ് വിശ്രമത്തിലുള്ള പൃഥ്വി ഷായെ ടീം നിലനിർത്തി. കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്ന പൃഥ്വി ഷായ്ക്ക് കൗണ്ടിയിൽ തകർപ്പൻ ഫോമിൽ കളിക്കവെ പരുക്കേൽക്കുകയായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശാർദ്ദുൽ താക്കൂറിനെ റിലീസ് ചെയ്തു എന്നും സൂചനയുണ്ട്. 10.75 കോടി രൂപ മുടക്കി കൊൽക്കത്ത ടീമിലെത്തിച്ച ശാർദ്ദുലിന് കഴിഞ്ഞ സീസണിൽ ശരാശരി പ്രകടനം നടത്താനേ സാധിച്ചിരുന്നുള്ളൂ. റോയൽ ചലഞ്ചേഴ്സ് താരം ഷഹബാസ് അഹ്മദ്, സൺറൈസേഴ്സ് താരം മായങ്ക് ഡാഗർ എന്നിവർ തമ്മിൽ സ്വാപ്പ് ഡീൽ നടന്നു. ആവേഷ് ഖാനെ ടീമിലെത്തിച്ച രാജസ്ഥാൻ ദേവ്ദത്ത് പടിക്കലിനെ ലക്നൗവിനു നൽകി. റൊമാരിയോ ഷെപ്പേർഡിനെ ക്യാഷ് ഡീലിന് ലക്നൗവിൽ നിന്ന് മുംബൈ ടീമിലെത്തിച്ചു.
sdaadsadsadsadsads