ചരിത്രത്തിലാദ്യമായി തോമസ് കപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ


തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഇന്ത്യ. സെമിയിൽ കരുത്തരായ ഡെന്മാർക്കിനെ അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ തോമസ് കപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. 2−2ന് സമനിലയിൽ നിൽക്കുന്പോൾ അവസാന മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. റസ്മസ് ജംകെയെ 13−21, 21−9, 21−12 എന്ന സ്കോറിനാണ് പ്രണോയ് തോൽപ്പിച്ചത്. ക്വാർട്ടർ ഫൈനലിലും പ്രണോയിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ ലോക ഒന്നാം നന്പർ താരം വിക്റ്റർ‍ അക്‌സൽസെനിനോട് 13−21, 13−21 എന്ന് സ്കോറിന് തോറ്റിരുന്നു. എന്നാൽ ഡബിൾസിൽ ചിരാഗ്− സാത്വിക് സഖ്യം തങ്ങളുടെ എതിരാളികളെ കീഴ്പ്പെടുത്തിയതോടെ 1−1 സമനില ആയി. പിന്നാലെ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ആൻഡേഴ്‌സ് അന്റോൺസനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ (21−18, 12−21, 21−15) പരാജയപ്പെടുത്തിയതോടെ ഇന്ത്യ ലീഡ് നേടി. എന്നാൽ രണ്ടാം ഡബിൾസിൽ കപില− അർജുൻ സഖ്യം തോറ്റതോടെ വീണ്ടും ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് പ്രണോയ് ജയിച്ചതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു.

You might also like

Most Viewed