ഖേൽ‍രത്ന പുരസ്‌കാര ജേതാവ്‌ ശ്രീജേഷിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം


തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ‍ ധ്യാൻചന്ദ് ഖേൽ‍രത്ന പുരസ്‌കാര ജേതാവ്‌ പി.ആർ ശ്രീജേഷിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ‍ ധ്യാന്‍ചന്ദ് ഖേൽ‍രത്ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിന്പ്യൻ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ. ഖേൽ‍രത്ന അവർ‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

You might also like

  • Straight Forward

Most Viewed