മയക്കുമരുന്ന് കടത്ത്; സൗദി കൂട്ട വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 12 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. വധശിക്ഷയ്ക്ക് വിധിച്ചവരിൽ മൂന്ന് പാകിസ്ഥാനികൾ, നാല് സിറിയക്കാർ, രണ്ട് ജോർദാനികൾ, മൂന്ന് സൗദികൾ എന്നിവരും ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മയക്കുമരുന്ന് വിപണനം നടത്തുന്നവർക്ക് ശക്തമായ താക്കീതാണ് ഈ ശിക്ഷ. ഈ വർഷം മാർച്ചിൽ, സൗദി അറേബ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു. കൊലപാതകങ്ങളും തീവ്രവാദ ഗ്രൂപ്പുകളുടേതുമുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരായ 81 പേരെ വധിച്ചിരുന്നു.
കൊലപാതകമോ നരഹത്യയോ ചെയ്തവരെ മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവർക്കും വധശിക്ഷ നടപ്പാക്കുന്നുണ്ട്.
giuyhuy