കെട്ടിടം തകര്‍ന്ന് വീണ് അപകടം; മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി ദോഹയിൽ മരിച്ചു


കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു. 48 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫെസല്‍ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു.

ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിത്. ഫൈസലിനെ കൂടാതെ രണ്ടുപേര്‍ കൂടി അപകടത്തില്‍ മരിച്ചു.

ദോഹയിലെ കലാ−സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു ഫൈസല്‍. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല ചിത്രകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

article-image

46ൂാ5ബ

You might also like

Most Viewed