കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി ഒമാൻ


കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ‍ നടപടികളും ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ‍ എടുത്തുകളയുന്നതായും എന്നാൽ‍, ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാൽ‍ വീട്ടിൽ‍ തന്നെ തുടരണം. മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സമ്പർ‍ക്കമുണ്ടാകുമ്പോൾ‍ മാസ്‌ക് ധരിക്കുകയും വേണം. എല്ലാവരും, പ്രത്യേകിച്ച് പ്രായമായവർ‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ‍, രോഗപ്രതിരോധശേഷി കുറഞ്ഞവർ‍ എന്നിവർ‍ അടച്ചിട്ട സ്ഥലങ്ങളിൽ‍ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി അഭ്യർ‍ത്ഥിച്ചു. സ്വദേശികളും വിദേശികളും ബുസ്റ്റർ‍ ഡോസ് സ്വീകരിക്കുകയും വേണം.

You might also like

  • Straight Forward

Most Viewed