അമേരിക്കന്‍ യുവതി കൂട്ടബലാൽസംഘത്തിനിരയായി


ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അമേരിക്കൻ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാൽസംഘം ചെയ്തു. കോണാഡ്പ്ലേസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സംഭവം. വിദേശ വനിതയെ പീഡിപ്പിച്ചവരിൽ ടൂറിസ്റ്റ് ഗൈഡും ഉൾപ്പെടുന്നു.

യുവതി ഇ-മെയിൽ വഴി ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് യുവതി ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയത്.

ഹോട്ടലുകാരാണ് ഗൈഡിനെ തരപ്പെടുത്തി കൊടുത്തത്. ഇയാൾ വിദേശ വനിതയെ ഡൽഹി നഗരത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് സഹായിക്കുകയും ചെയ്തു. പിറ്റേ ദിവസത്തെ യാത്രാ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഗൈഡും മറ്റ് സുഹ-ൃത്തുക്കളും ഹോട്ടൽ മുറിയിലെത്തി. ഗൈഡ് മദ്യപിക്കാൻ നിർബന്ധിച്ചെന്നും സുഹൃത്തുക്കൾ ബലാൽസംഘം ചെയ്തെന്നുമാണ് കൊണാഡ് പ്ലേസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങിയ യുവതി കടത്ത മാനസിക സമ്മർദത്തിലായിരുന്നു. തുടർന്ന് ബന്ധുക്കളോടും സുഹൃത്തായ അഭിഭാഷകനോടും വിവരം പറഞ്ഞു. ഇന്ത്യയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാരിതര സന്നദ്ധ സംഘടനയാണ് ഡൽഹി പൊലീസിൽ പരാതി നൽകാനുള്ള ഉപദേശം യുവതിക്ക് നൽകിയത്.

You might also like

Most Viewed