യു.എ.ഇയിൽ കനത്ത മൂടൽ മഞ്ഞ്

ദുബായ് : യു.എ.ഇയുടെ പല ഭാഗങ്ങളിലും, ദുബായ് ഷാർജ എന്നിവിടങ്ങളിലും ഇന്ന് രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബിയിലെ റോഡുകളിൽ 100 മീറ്ററിന് താഴെ മാത്രമാണ് കാഴ്ചയുടെ ദൂരപരിധിഎന്നും, അതും വ്യക്തമായ കാഴ്ച നൽകുന്നില്ലെന്നും നാഷണൽ സെന്റർ ഫോർ മീറ്ററോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ഇന്ന് വൈകുന്നേരവും ഞായറാഴ്ച രാവിലെയും മൂടൽ മഞ്ഞ് തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽ മഞ്ഞിനെ തുടർന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള വിമാനങ്ങളുടെ സമയങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്.