ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു


പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. പാറശാല ജിഎച്ചഎസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കൃഷ്ണകുമാറിനാണ് മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സ്കൂളിൽ വച്ച് രണ്ട് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്ന് ക്ലാസ് ലീഡറായ കൃഷ്ണകുമാർ പ്രശ്നത്തിൽ ഇടപെട്ടു. കൂടാതെ, പ്രശ്നം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.  സംഭവം സ്കൂൾ അധികൃതരെ അറിയിച്ചതിനെ ചൊല്ലി രണ്ടു വിദ്യാർഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇവർ കൃഷ്ണകുമാറിനെ മർദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു. കൃഷ്ണകുമാർ ആശുപത്രിയിൽ ചികിത്സതേടി.

സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ മകനെ മർദിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിഷയം ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു.

article-image

േ്ിുേു

You might also like

Most Viewed