എ.ഐ ക്യാമറയുടെ വിലയെത്രയെന്ന് ചെന്നിത്തല; വെളിപ്പെടുത്താനവില്ലെന്ന് കെല്‍ട്രോൺ


എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.

കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്.

ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസ്റ്റിലായിട്ടും കെല്‍ട്രോണ്‍ ളപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ തന്‍ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മുപടി നല്‍കിയിട്ട് പിന്നീട് ഇത് വരെ വായ് തുറന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരികയെന്നും ചെന്നിത്തല പറഞ്ഞു.

article-image

sdfdfsdfs

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed