കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ട് വിഷയം: വിദ്യാർത്ഥി സമരം ഒത്തു തീർപ്പായി


കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായി. ഉന്നത വിദ്യഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഡയറക്ടറെ മാറ്റുക എന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്. ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു. ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങള്‍ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

article-image

drgdfghdfg

You might also like

Most Viewed