ഹോങ്കോങ്ങിലെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കടലിൽ മുങ്ങി


ഹോങ്കോങ് ∙ പ്രശസ്തമായ ഹോങ്കോങ് ജംബോ ഫ്ലോട്ടിങ് റസ്റ്ററന്റ് തെക്കൻ ചൈനാക്കടലിൽ മുങ്ങി. ഒരാഴ്ച മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് ഹോങ്കോങ്ങിൽ നിന്നു. ഈ യാത്രയ്ക്കിടെ ഷീഷാ ദ്വീപുകൾക്കു സമീപത്തുകൂടി പോകുമ്പോൾ കൂടുതൽ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.

1971ലാണ് ഈ റസ്റ്ററന്റ് രൂപകൽപന ചെയ്തത്. 80 മീറ്ററോളം നീളമുണ്ടായിരുന്ന ജംബോയിലെ പരമ്പരാഗത ചൈനീസ് വിഭവങ്ങൾ ജനപ്രിയമായിരുന്നു. എലിസബത്ത് രാജ്ഞി, നടൻ ടോം ക്രൂസ് തുടങ്ങിയ പ്രമുഖർ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed