റഷ്യയിൽ വിമാനം തകർന്നുവീണ് 15 പേർ മരിച്ചു


മോസ്കോ: റഷ്യയിൽ വിമാനം തകർന്നുവീണ് 15 പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ടാറ്റർസ്ഥാൻ മേഖലയിലാണ് സംഭവം. ഹ്രസ്വ−ദൂര ഗതാഗതത്തിനുള്ള ഇരട്ട എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നത്. 

നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളർന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

Most Viewed