കേരളത്തിൽ‍ ഇന്ന് 10,691 പേർ‍ക്ക് കോവിഡ്


തിരുവനന്തപുരം:  കേരളത്തിൽ‍ ഇന്ന് 10,691 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂർ‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂർ‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസർ‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളിൽ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാന്പിളുകളാണ് പരിശോധിച്ചത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. ഇവരിൽ‍ 3,48,743 പേർ‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ‍ ക്വാറന്‍റൈനിലും 12,752 പേർ‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. നിലവിൽ‍ 1,11,083 കോവിഡ് കേസുകളിൽ‍, 10.1 ശതമാനം വ്യക്തികൾ‍ മാത്രമാണ് ആശുപത്രി/ഫീൽ‍ഡ് ആശുപത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 50 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,655 പേർ‍ രോഗമുക്തി നേടി.  ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,56,866 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed