വീണ്ടും കോവിഡ് : 7,830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; കേരളം മുന്നിൽ

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 79 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം മൂന്ന് മുതൽ ഒമ്പതുവരെയുള്ള കാലയളവിൽ 11,296 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
dfgdhb b