കൊവിഡ് കാലത്തെ സേവനം: മലയാളി നഴ്സുമാർക്ക് പുരസ്‌കാരം


കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 നഴ്സുമാർക്ക് ലീഡർഷിപ്പ് പുരസ്കാരം നൽകുന്നു. ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് നൽകുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്. സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകൽ പണിയെടുത്ത നഴ്സുമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡ് വിതരണമെന്ന് സി.ഇ.ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും. ഒരു ലക്ഷം രൂപയും Florence Nightingale ശിൽപവും, സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.

കൊവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ ഈ ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനതത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരിഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കുന്നത്.

article-image

xgxd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed