ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ ശമനം


കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മുൻ ദിവസത്തെ കണക്കുകൾ അപേക്ഷിച്ച് 12ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,05,611 ആയി ഉയർന്നു. 3,47,443 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,80,24,771 ആയി ഉയർന്നു. ഇതോടെ രോഗമുക്തി നിരക്ക് 93.60ശതമാനമായി.

 നിലവിൽ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമാണ്. മുൻ ദിവസം ഇത് 19.59ശതമാനമായിരുന്നു. 627 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,92,327ആയി ഉയർന്നു. അതേസമയം 164.4 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്. ഇതിൽ 89.1കോടി ആദ്യ ഡോസും 69.9കോടി രണ്ടാം ‌ഡോസ് വാക്സിനുമാണ്.

You might also like

Most Viewed