ലോകത്തിലെ ഉയർന്നു വരുന്ന കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടി അകാശ് അംബാനി


ലോകത്തിലെ ഉയർന്നു വരുന്ന കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടി ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി. ടൈം100 നെക്സ്റ്റിന്‍റെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. 

ഇന്ത്യൻ വംശജനായ അമേരിക്കൻ ബിസിനസ് വ്യവസായി അമ്രപാലി ഗാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അംബാനി കുടുംബത്തിന്‍റെ പിൻഗാമിയായി വളർന്നുവരുന്ന ആകാശ് അംബാനി അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിലൂടെ ബിസിനസിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈമിന്‍റെ റിപ്പോർട്ടിൽ പറയുന്നു.ബിസിനസ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള വളർന്നു വരുന്ന 100−ഓളം നേതാക്കളുടെ പട്ടികയാണ് ടൈം പുറത്തിറക്കിയത്. 

അമേരിക്കൻ ഗായിക എസ്‌.ഇസഡ്‌.എ, നടി സിഡ്‌നി സ്വീനി, ബാസ്‌ക്കറ്റ്‌ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ താരവുമായ കെ.കെ. പാമർ, പരിസ്ഥിതി പ്രവർത്തകൻ ഫാർവിസ ഫർഹാൻ എന്നിവരാണ് പട്ടികയിലെ മുൻനിരക്കാർ.

2022 ജൂൺ 30നാണ് 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി ആകാശ് അംബാനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഗൂഗിളിൽ നിന്നും ഫേസ്ബുക്കിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ലഭിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

article-image

ztfgz

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed