കെ​ത്രി​എ ഡി​ജി​റ്റ​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു


കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍(കെത്രിഎ) സംസ്ഥാനതലത്തില്‍ ഡിജിറ്റല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഭാവിയില്‍ വരാന്‍ പോകുന്ന ഡിജിറ്റല്‍ പരസ്യരംഗത്തെ മാറ്റങ്ങളെക്കുറിച്ച് കേരളത്തിലെ പരസ്യഏജന്‍സികളെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കെത്രിഎ സംസ്ഥാന പ്രസിഡന്‍റ് രാജു മേനോന്‍ ഉദ്ഘാടനം ചെയ്തു.
ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എസ്. കിഷന്‍ കുമാര്‍, ഡിജിറ്റല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഡെന്നീസ് അറയ്ക്കല്‍, സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റ് ഫൈസല്‍ മുഹമ്മദ് എന്നിവരാണ് സെമിനാര്‍ നയിച്ചത്. എ.ടി. രാജീവ്, ജോണ്‍സ് വളപ്പില, ദേവന്‍ നായര്‍, ജെയിംസ് വളപ്പില, രാജീവ് എളയാവൂര്‍, ലാല്‍ജി വര്‍ഗീസ്, കൃഷ്ണകുമാര്‍, ഷൈന്‍ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed