അക്ഷരമുറ്റം കുട്ടിക്കൂട്ടം നാളെ


മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠിതാക്കളുടെ സർഗാത്മക വേദിയായ അക്ഷരമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠിതാക്കളുടെ സംഗമമായ "കുട്ടിക്കൂട്ടം" നാളെ വൈകുന്നേരം 7 30 മുതൽ 9 മണി വരെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലയാളം മിഷൻ രജിസ്ട്രാറും, അധ്യാപകനും, കവിയുമായ ശ്രീ.വിനോദ് വൈശാഖി, മലയാളം മിഷൻ്റെ ഓദ്യോഗിക ഭാഷാധ്യാപകനായ ശ്രീ.സതീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് കുട്ടികളുമായി സംവദിക്കും.

മാതൃഭാഷ പഠിതാക്കളുടെ ഭാഷാ സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സ്ഥിരം വേദിയായ അക്ഷരമുറ്റത്തിന്റെ ഈ അധ്യയന വർഷത്തിലെ ആദ്യ പരിപാടിയാണ് നാളെ നടക്കുന്ന കുട്ടിക്കൂട്ടം. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ എട്ട് പാഠശാലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുക്കുമെന്ന‍ും സംഘാടകർ അറിയിച്ചു.

article-image

asdadsadsads

You might also like

  • Lulu Exhange
  • Straight Forward

Most Viewed