സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25ന്

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ രണ്ടാംഘട്ടമായി കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25ന് രാവിലെ 10 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു നടക്കും. ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടമായി നവംബർ 4ന് കത്തീഡ്രലിൽ വെച്ചു ആദ്യഫല കാഴ്ചകളുടെ സമർപ്പണം നടത്തിയിരുന്നു. ജനറല്‍ കൺവീനർ ജേക്കബ് പി. മാത്യു, ജോയിന്റ് ജനറല്‍ കൺവീനേഴ്‌സ് ആയ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേത്യത്വത്തില്‍ വിവിധ കമ്മിറ്റികളാണ് ഇതിനായി പ്രവർത്തിച്ചു വരുന്നത്.
ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള, നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ, ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം തുടങ്ങിയ പരിപാടികളാണ് കുടുംബസംഗമത്തിന്റെ ഭാഗമായി ഉണ്ടാവുക. ഇടവകാംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദർ പോൾ മാത്യു, സഹ വികാരി റവ. ഫാദര്‍ സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ ജോൺ ടി. വറുഗീസ് എന്നിവര്‍ വാർത്തകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
a