ബഹ്റൈൻ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ


ആലപ്പുഴ ജില്ലയിലെ ചാരുംമ്മൂട്ടിലെയും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ നാലാമത് വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡണ്ട് അശോകൻ താമരക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഷിക റിപ്പോർട്ട് സെക്രട്ടറി ബോണിയും വരവ് ചിലവ് കണക്കുകൾ ട്രെഷറർ സാമുവേൽ മാത്യുവും അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി പ്രവീണും, സെക്രട്ടറിയായി ലിബിൻ സാമൂവലും, ട്രഷററായി ദീപക്ക് പ്രഭാകറും തെരഞ്ഞെടുക്കപ്പെട്ടു. സാമുവേൽ മാത്യു (വൈസ് പ്രസിഡന്റ്) , അജിത് ചുനക്കര ( ജോയിന്റ് സെക്രട്ടറി) , അരുൺ ( എന്റർടൈൻമെന്റ് സെക്രട്ടറി), വിജു , ഗോപൻ , നിധിൻ, വിനോദ്, സനിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. അശോകൻ താമരക്കുളം, സുമേഷ്, സിബിൻ ചുനക്കര, ഗിരീഷ് ചുനക്കര, ജിനു ജി,ബോണി മുളംപാമ്പള്ളിൽ , എബി എന്നിവർ ഉപദേശകസമിതി അംഗങ്ങളും പ്രമോദ് നാട്ടിലെ കോർഡിനേറ്ററുമായിരിക്കും. കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ താല്പര്യമുള്ള ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലും ബഹ്‌റൈൻ പ്രവാസികൾക്ക് 33103893 അല്ലെങ്കിൽ 34564719 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed