കെ.എം.സി.സി പ്രതിഷേധിച്ചു

മനാമ: ജമ്മുവിലെ കഠ്−വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ റിഫ കെ.എം സി.സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റിഫ ഏരിയ പ്രസിഡണ്ട് എൻ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ബഷീർ പ്രാർത്ഥന നടത്തി. ഇ.എം ഹുസൈൻ കണ്ണൂർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ജാതിയും മതവും തിരിച്ചറിയാത്ത ഇതുപോലെയുള്ള ഭീകരമായ അവസ്ഥ ഉണ്ടാവരുതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്പിൽ കൊണ്ടുവരുവാനും പരമാവധി ശിക്ഷ ലഭിക്കാനും ഇതര ഭരണ കൂടങ്ങൾ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉമൈർ ഫൈസി കരിപ്പൂർ, കാസിം ഇരിക്കൂർ, ജലീൽ കാക്കുനി, ടി.ടി അശ്റഫ് എന്നിവർ പ്രസംഗിച്ചു. റഫീഖ് കുന്നത്ത്, മുസ്തഫ പട്ടാന്പി, ഷമീർ മുവാറ്റുപുഴ, നാസർ കല്ലാച്ചി, ഷാഫി വെളിയങ്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫസലുറഹ്മാൻ ഓമശ്ശേരി, എൻ. അബ്ദുല്ല സുബൈർ കുനിയിൽ, വി. കുട്ടാലി, അസീസ് മൗലവി, സി. മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എം.എ റഹ്മാൻ സ്വാഗതവും ആർ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.