മാ­യ്ക്കാൻ കഴി­യാ­ത്ത കളങ്കങ്ങൾ


വി.ആർ. സത്യദേവ്

അസാ­ധാ­രണ സി­ദ്ധി­ വി­ശേ­ഷങ്ങൾ ഒന്നു­മി­ല്ലാ­തെ­ സി­നി­മയിൽ താ­രങ്ങളാ­കു­ന്ന ചി­ലരെ­ നമ്മൾ കണ്ടി­ട്ടു­ണ്ട്. അവർ­ക്ക്­ ലോ­കത്തെ­ മാ­റ്റി­മറി­ക്കാൻ ശേ­ഷി­യു­ണ്ടാ­വണം എന്നി­ല്ല. എങ്കി­ലും അവർ­ക്ക് ജനശ്രദ്ധ പി­ടി­ച്ചു­ പറ്റാൻ യോ­ഗമു­ണ്ടാ­കു­ന്നു­. സമാ­നമാണ് ചി­ല സംഭവങ്ങളു­ടെ­യും കാ­ര്യം. സമാ­നമാ­യി­ മു­ന്പും പി­ന്പും പതി­വാ­യി­ സംഭവങ്ങൾ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്പോഴും അതിൽ ചി­ലവ മാ­ത്രം അധി­കം ശ്രദ്ധ നേ­ടു­ന്നു­. ജനത്തി­നെ­ ഒന്ന് ഹരം പി­ടി­പ്പി­ക്കാ­നു­ള്ള ശേ­ഷി­ അത്തരം സംഭവങ്ങൾ­ക്കു­ണ്ടാ­കും. ആ സംഭവത്തോ­ടെ­ ലോ­കഗതി­ മാ­റി­മറി­യും എന്ന് നമ്മളൊ­ക്കെ­ ധരി­ച്ചു­ വശാ­വു­കയും ചെ­യ്യും. എന്നാൽ യഥാ­ർ­ത്ഥത്തിൽ ഒരു­ ചു­ക്കും സംഭവി­ക്കു­കയി­ല്ല. ലോ­കം എങ്ങനെ­ തന്നെ­യോ­ അങ്ങനെ­ തന്നെ­ മുന്പോ­ട്ട്­ പോ­യ്ക്കൊ­ണ്ടി­രി­ക്കും.
ദേ­ശീ­യതലത്തിൽ മാ­ത്രമല്ല ആഗോ­ള തലത്തിൽ തന്നെ­ വാ­ർ­ത്താ­ പ്രാ­ധാ­ന്യം നേ­ടി­യ നി­ർ­ഭയ സംഭവത്തി­ന്റെ­ കാ­ര്യവും അതു­ തന്നെ­യാ­ണ്.
ഇന്നേ­യ്ക്ക് കൃ­ത്യം രണ്ടു­ വർ­ഷം മു­ൻ­പാണ് ഭാ­രതത്തി­ന്റെ­ തലസ്ഥാ­ന നഗരി­യാ­യ ന്യൂ­ഡൽ­ഹി­യിൽ ഒരു­ ബസിൽ സു­ഹൃ­ത്തി­നൊ­പ്പം യാ­ത്ര ചെ­യ്യു­കയാ­യി­രു­ന്ന ഒരു­ പെ­ൺകു­ട്ടി­ അതി­ദാ­രു­ണമാ­യി­ ബലാ­ത്സംഗം ചെ­യ്യപ്പെ­ട്ടത്. പൈ­ശാ­ചി­കമാ­യ വേ­ഴ്ച്ചയ്ക്കും കൊ­ടി­യ മർ­ദ്ദനങ്ങൾ­ക്കും വി­ധേ­യയാ­യ അവൾ ഡി­സംബർ 29ന് സിംഗപ്പൂ­രി­ലെ­ ആശു­പത്രി­യിൽ മരണത്തി­ലേ­യ്ക്ക് വഴി­മാ­റി­. ലോ­കമൊ­ട്ടാ­കെ­യു­ള്ള ജനലക്ഷങ്ങളു­ടെ­ പ്രാ­ർ­ത്ഥനകളും പ്രതീ­ക്ഷകളും തല്ലി­ക്കെ­ടു­ത്തി­ക്കൊ­ണ്ടാ­യി­രു­ന്നു­ നി­ർ­ഭയ എന്നും ജ്യോ­തി­ എന്നു­മൊ­ക്കെ­ നമ്മൾ പ്രതീ­കാ­ത്മകമാ­യി­ പേ­രി­ട്ടു­ വി­ളി­ച്ച മെ­ഡി­ക്കൽ വി­ദ്യാ­ർ­ത്ഥി­നി­യു­ടെ­ മരണം. മാ­നഭംഗ വാ­ർ­ത്ത പു­റത്തറി­ഞ്ഞതോ­ടെ­ രാ­ജ്യവ്യാ­പകമാ­യ പ്രതി­ഷേ­ധമാ­യി­രു­ന്നു­ അന്നു­യർ­ന്നത്. രാ­ജ്യത്തെ­ സ്ത്രീ­കളു­ടെ­ സംരക്ഷണം ഉറപ്പാ­ക്കാൻ അധി­കൃ­തർ­ക്ക് കഴി­ഞ്ഞി­ല്ലെ­ങ്കിൽ ജനം നി­യമം കയ്യി­ലെ­ടു­ക്കു­മെ­ന്ന സൂ­ചന നൽ­കു­ന്നതാ­യി­രു­ന്നു­ നി­ർ­ഭയ സംഭവം.
സമര പരി­പാ­ടി­കൾ ശക്തമാ­യതോ­ടെ­ പോ­ലീസ് ഉണർ­ന്ന് പ്രവർ­ത്തി­ക്കു­കയും കേ­സി­ലെ­ കു­റ്റവാ­ളി­കളെ­ പി­ടി­കൂ­ടി­ നി­യമത്തി­ന്റെ­ മു­ന്നിൽ കൊ­ണ്ടു­വരി­കയും ചെ­യ്തു­. വി­ചാ­രണാ­ തടവി­ലി­രി­ക്കെ­ കേ­സി­ലെ­ ഒന്നാം പ്രതി­ ജീ­വനൊ­ടു­ക്കി­. 18 വയസു­ തി­കയാ­ത്ത ഒരു­വനൊ­ഴി­കെ­ ബാ­ക്കി­യു­ള്ള പ്രതി­കൾ­ക്ക് കേ­സിൽ വധ ശി­ക്ഷ വി­ധി­ക്കപ്പെ­ടു­കയും ചെ­യ്തു­. സ്ത്രീ­ സംരക്ഷണവും സു­രക്ഷയും ഉറപ്പാ­ക്കാൻ പു­തി­യ നി­യമ നി­ർ­മ്മാ­ണങ്ങൾ­ക്കും രാ­ജ്യം സാ­ക്ഷ്യം വഹി­ച്ചു­. തു­ടർ­ന്ന് വി­വി­ധ കോ­ടതി­കളിൽ പരി­ഗണനയ്ക്ക് വന്ന സ്ത്രീ­ പീ­ഡന കേ­സു­കളു­ടെ­ വി­ചാ­രണകളെ­ നി­ർ­ഭയ കേസ് സ്വാ­ധീ­നി­ച്ചു­ എന്നും വി­ലയി­രു­ത്തപ്പെ­ടു­ന്നു­.
നേ­രത്തെ­യാ­യി­രു­ന്നെ­ങ്കിൽ നി­ഷ്പ്രയാ­സം തലയൂ­രി­പ്പോ­കു­മാ­യി­രു­ന്ന പ്രതി­കളിൽ പലരും മാ­നഭംഗക്കേ­സു­കളിൽ അങ്ങനെ­ ശി­ക്ഷി­ക്കപ്പെ­ട്ടു­.
സാ­മൂ­ഹ്യപരവും വ്യക്തി­പരവു­മാ­യ സ്വഭാ­വ ശു­ദ്ധി­ കാ­ത്തു­ സൂ­ക്ഷി­ക്കാ­തെ­ സാ­മൂ­ഹ്യ വി­രു­ദ്ധരാ­യി­ പോ­കു­ന്ന മനസ്സു­കളെ­ നേ­ർ­വഴി­യി­ലേ­ക്ക് തി­രി­ച്ചു­ കൊ­ണ്ടു­ വരി­ക എന്ന ലക്ഷ്യത്തോ­ടെ­യാണ് നമ്മു­ടെ­ നാ­ട്ടിൽ നി­യമങ്ങൾ നടപ്പാ­ക്കപ്പെ­ടു­ന്നത്. എന്നാൽ കേ­സു­കളിൽ വി­ധി­ വന്നാ­ലും പലപ്പോ­ഴും അവ കേ­സു­കൾ­ക്കനു­സരി­ച്ച് കടു­ത്തതാ­വണമെ­ന്നോ­ നടപ്പാ­ക്കപ്പെ­ടും എന്നു­ തന്നെ­യോ­ ഉറപ്പി­ല്ല. ഇതു­ മൂ­ലം ശി­ക്ഷകൾ നൽ­കു­ന്നതി­ന്റെ­ ഗു­ണ ഫലം സമൂ­ഹത്തിന് ഉണ്ടാ­വു­ന്നി­ല്ല. അങ്ങനെ­ വരു­ന്പോൾ പ്രതി­ഷേ­ധങ്ങൾ­ക്കും നി­യമ നി­ർ­മ്മാ­ണത്തി­നും കടു­ത്ത നടപടി­കൾ­ക്കുമൊക്കെ­ കാ­രണമാ­യ ആ സംഭവത്തി­ന് സമാ­നമാ­യ ദു­രി­തങ്ങളു­ടെ­യും ദു­രന്തങ്ങളു­ടെ­യും ആഘാ­തം അനു­ഭവി­ക്കാ­നു­ള്ള പൊ­തു­സമൂ­ഹത്തി­ന്റെ­ ദു­ർ­ഗ്ഗതി­ തു­ടരും. ഡൽ­ഹി­ മാ­നഭംഗ കേ­സി­ലും സംഭവി­ച്ചത് അതൊ­ക്കെ­ തന്നെ­യാ­ണ്. യാ­ദൃ­ശ്ചി­കമാ­യി­ വാ­ർ­ത്താ­ പ്രാ­ധാ­ന്യം കി­ട്ടി­യ ഒരു­ പതിവ് സംഭവം മാ­ത്രമാ­യി­രു­ന്നു­ ഡൽ­ഹി­ പെ­ൺകു­ട്ടി­ക്കു­ണ്ടാ­യ ദു­രന്തം എന്നതാണ് നി­ലവി­ലെ­ സ്ഥി­തി­ ഗതി­കൾ അപഗ്രഥി­ക്കുന്പോൾ നമു­ക്ക് മനസി­ലാ­വു­ക.
നി­ർ­ഭയ സംഭവത്തോ­ടെ­ കു­റഞ്ഞ പക്ഷം നമ്മു­ടെ­ തലസ്ഥാ­ന നഗരത്തി­ലെ­ങ്കി­ലും സ്ത്രീ­കളും പെ­ൺകു­ട്ടി­കളും സ്വതന്ത്രരും സംരക്ഷി­തരും ആയി­രി­ക്കു­മെ­ന്ന പ്രത്യാ­ശ നി­ഷ്ഫലമാ­യി­പ്പോ­യി­രി­ക്കു­ന്നു­. ഡൽ­ഹി­യിൽ മാ­നഭംഗ പരന്പര തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­. കാ­രാ­ഗൃ­ഹങ്ങളി­ലും വെ­ളി­യി­ലും നരാ­ധമന്മാ­രാ­യ മു­കേഷ് സിംഗു­മാ­രും വി­നയ് ശർ­മ്മമാ­രും പവൻ­ഗു­പ്തമാ­രും അക്ഷയ് താ­ക്കൂർമാ­രും സർ­ക്കാർ ചെ­ലവിൽ തി­ന്നു­ കൊ­ഴു­ക്കു­ന്നു­. ബലാ­ത്സംഗം ചെ­യ്യാൻ മാ­ത്രം പ്രാ­യം തി­കഞ്ഞ മറ്റൊ­രു­കൂ­ട്ടം തെ­മ്മാ­ടി­കൾ ജു­വനൈൽ ആക്ടി­ന്റെ­ സംരക്ഷണത്തിൽ ആയു­ധങ്ങൾ­ക്ക്­ മൂ­ർ­ച്ച കൂ­ട്ടു­ന്നു­. നമ്മു­ടെ­ സ്വന്തം ഭൂ­മി­ മലയാ­ളത്തി­ലെ­ത്തി­യാൽ കാ­മപൂ­രണത്തി­നാ­യി­ സൗ­മ്യമാ­രെ­ കശാ­പ്പു­ ചെ­യ്ത ഗോ­വി­ന്ദച്ചാ­മി­മാർ നി­യമ സംരക്ഷണത്തിൽ സ്വന്തം ഗ്ലാ­മർ കൂ­ട്ടു­ന്നു­. ചു­രു­ക്കത്തിൽ നി­ർ­ഭയയു­ടെ­ മരണം കൊ­ണ്ട് ആത്യന്തി­കമാ­യി­ നമ്മു­ടെ­ രാ­ജ്യത്തി­ന്റെ­ പോ­ക്കിൽ കാ­ര്യമാ­യ മാ­റ്റമൊ­ന്നും ഉണ്ടാ­യി­ട്ടി­ല്ല എന്ന് നമ്മൾ വി­ലയി­രു­ത്തേ­ണ്ടി­ വരു­ന്നു­. നി­ർ­ഭയ ഇന്നൊ­രു­ പ്രതീ­കമാ­ണ്. പ്രതീ­കങ്ങൾ പ്രത്യാ­ശ പകരു­ന്നു­.
പക്ഷെ­ ഇവി­ടെ­ പ്രത്യാ­ശപകരൽ മാ­ത്രമാണ് നടക്കു­ന്നത്. ഫലങ്ങൾ ഉണ്ടാ­വു­ന്നി­ല്ല. ധനം ഭൂ­മു­ഖത്ത് ഉണ്ടാ­യി­രി­ക്കു­ന്ന കാ­ലത്തോ­ളം പണവു­മാ­യി­ ബന്ധപ്പെ­ട്ട അക്രമങ്ങൾ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കും. രതി­ ഉള്ളകാ­ലത്തോ­ളം അതു­മാ­യി­ ബന്ധപ്പെ­ട്ട അതി­ക്രമങ്ങളും ഉണ്ടാ­വും. പക്ഷെ­ അത്തരം അതി­ക്രമങ്ങളു­ടെ­ അളവ് കു­റച്ചു­ കൊ­ണ്ടു­വരാൻ നമു­ക്ക് കഴി­യണം. അതിന് നി­യമ നടപടി­കൾ കടു­പ്പി­ച്ചേ­ മതി­യാ­വൂ­. ഒപ്പം ബോ­ധവൽ­ക്കരണ പരി­പാ­ടി­കൾ ശക്തി­പ്പെ­ടു­ത്തു­കയും വേ­ണം. അല്ലെ­ങ്കിൽ ഇതു­പോ­ലെ­ ഓർ­മ്മദി­നങ്ങൾ ആവർ­ത്തി­ക്കാൻ നി­ർ­ഭയമാർ ഉണ്ടാ­യി­ക്കൊ­ണ്ടേ­യി­രി­ക്കും. അങ്ങനെ­ സംഭവി­ക്കാ­തി­രി­ക്കട്ടെ­.

 

 

 

You might also like

  • NEC

Most Viewed