ചി­ല ജനപക്ഷ ചി­ന്തകൾ


വി.ആർ.സത്യദേവ്

‘വി­റ്റ വി­ല---വാ­ങ്ങി­യ വി­ല=ലാ­ഭം’ എന്നതാണ് കച്ചവടത്തി­ന്റെ­ അടി­സ്ഥാ­ന സമവാ­ക്യം. വാ­ങ്ങി­യ വി­ലയേ­ക്കാൾ ഉയർ­ന്ന വി­ലയ്ക്ക് ഒരു­ ഉൽപ്പന്നം വി­റ്റാ­ലേ­ ലാ­ഭമു­ണ്ടാ­കൂ­. ലാ­ഭമു­ണ്ടാ­ക്കു­ക എളു­പ്പമല്ല. ഏറെ­ ശ്രദ്ധയും സൂ­ഷ്മതയും കച്ചവടക്കണ്ണും ലാ­ഭമോ­ഹവും ഒക്കെ­യു­ണ്ടെ­ങ്കി­ലെ­ ഓരോ­ ഇടപാ­ടി­ലും നേട്ടമു­ണ്ടാ­ക്കാൻ കഴി­യൂ­. ഓരോ­ ചു­വടും സൂ­ക്ഷി­ച്ചു­ വെച്ചി­ല്ലെ­ങ്കിൽ കച്ചവടത്തിൽ കാ­ലി­ടറും. ഭൂ­രി­പക്ഷം സാ­ഹചര്യങ്ങളി­ലും ഒരു­ കച്ചവട ഇടപാ­ടി­നു­ മു­ടക്കു­ന്ന തു­കയി­ലും കു­റവാ­യി­രി­ക്കും ലാ­ഭം. ബു­ദ്ധി­മാ­ന്മാ­രു­ടെ­ കലയാണ്‌ കച്ചവടം. അങ്ങനെ­യാ­ണെ­ങ്കിൽ അതി­ ബു­ദ്ധി­മാ­ന്മാ­രു­ടെ­ കലയാണ്‌ രാ­ഷ്ട്രീ­യം എന്ന് പറയേ­ണ്ടി­ വരും.

അതി­നു­ള്ള ഏറ്റവും വലി­യ ഉദാ­ഹരണമാണ് കഴി­ഞ്ഞ ദി­വസം സമാ­പി­ച്ച ജനപക്ഷ യാ­ത്ര. യാ­ത്രയു­ടെ­ ഗു­ണദോ­ഷങ്ങളി­ലേ­ക്ക് കടക്കും മുന്പ് അതു­മാ­യി­ ബന്ധപ്പെ­ട്ട് കെ­.പി­.സി­.സി­ പു­റത്തു­വി­ട്ട കണക്കു­കളി­ലേ­ക്ക് ഒന്ന് കണ്ണോ­ടി­ക്കാം. ആകെ­ പി­രി­ഞ്ഞു­ കി­ട്ടി­യതാ­യി­ കെ­.പി­.സി­.സി­ പറയു­ന്നത് 13 കോ­ടി­ 71 ലക്ഷത്തി­ 98 ആയി­രത്തി­ 760 രൂ­പയാ­ണ്. ജനപക്ഷ യാ­ത്രയ്ക്ക് ആകെ­ ചെ­ലവാ­യത് ഒരു­ കോ­ടി­ 46 ലക്ഷം രൂ­പയും. വരു­മാ­നത്തിൽ നി­ന്ന് ചെ­ലവു­ കു­റച്ചാൽ ലാ­ഭം 12 കോ­ടി­ 25 ലക്ഷത്തി­ 98 ആയി­രത്തി­ 760 രൂ­പ.

നവംബർ ആദ്യവാ­രം മു­തൽ ഡി­സംബർ ആദ്യവാ­രം വരെ­ ഒരു­ മാ­സക്കാ­ലം കൊ­ണ്ടു­ണ്ടാ­യ സാ­ന്പത്തി­ക നേ­ട്ടമാണ് ഇത്. വേ­റെ­ ഏത് ഇടപാ­ടി­ലാണ് ഇത്തരമൊ­രു­ ലാ­ഭമു­ണ്ടാ­വു­ക? ഇത് രേ­ഖ പ്രകാ­രമു­ള്ള തു­കയാ­ണ്. സീ­രി­യൽ നന്പരു­ള്ള വ്യാ­ജ രസീ­ത്, നന്പരി­ല്ലാ­ത്ത ഒറി­ജി­നൽ രസീ­ത്, രസീ­തും കു­റ്റി­യു­മൊ­ന്നു­മി­ല്ലാ­തെ­ ഇട്ടി­രി­ക്കു­ന്ന ഖദറി­ന്റെ­യും വാ­യി­ലെ­ നാ­ക്കി­ന്റെ­യും ബലത്തി­ലു­ള്ള പി­രിവ് എന്നീ­ വകകളി­ലു­ള്ള വലി­യ വരു­മാ­നം വേ­റെ­. ഇത് കണക്കി­ലു­ള്ള തു­കയേ­ക്കാൾ കൂ­ടു­തലോ­ കു­റവോ­ എന്ന് ആർ­ക്കും അറി­വു­ണ്ടാ­കാൻ ഇടയി­ല്ല. അലക്കി­ത്തേ­ച്ച ഖദറും കക്ഷത്തി­ലൊ­രു­ ഡയറി­യു­മാ­യി­ വെ­ളു­ക്കെ­ച്ചി­രി­ച്ച് നമു­ക്കി­ടയിൽ ജീ­വി­ക്കു­ന്ന രാ­ഷ്ട്രീ­യ പരാ­ദങ്ങളു­ടെ­ പള്ള വീ­ർ­പ്പി­ക്കാൻ മാ­ത്രമാണ് എന്നറി­ഞ്ഞു­കൊ­ണ്ടു­ തന്നെ­യാണ് പൊ­തു­ജനം ഈ പി­രി­വും നൽ­കി­യത്. ജനങ്ങളെ­ കു­രു­ക്കു­ന്ന ആടു­, തേ­ക്കു­, മാ­ഞ്ചി­യങ്ങളേ­ക്കാൾ എന്തു­കൊ­ണ്ടും ലാ­ഭകരമാണ് ഫലത്തിൽ ഈ കച്ചവടം എന്നു­ നമു­ക്കു­ കാ­ണാം.

അത് കൊ­ണ്ടാണ് കച്ചവടക്കാ­രേ­ക്കാൾ മി­ടു­ക്കന്മാ­രാണ് രാ­ഷ്ട്രീ­യ കച്ചവടക്കാ­രെ­ന്ന്­ നമ്മൾ കരു­തി­പ്പോ­കു­ന്നത്. ഇതിൽ വാ­സ്തവവു­മു­ണ്ട്. ജനപക്ഷം എന്ന പ്രയോ­ഗത്തി­നർ­ത്ഥം ജനങ്ങളു­ടെ­ പക്ഷം എന്നാ­ണ്. ജനങ്ങളു­ടെ­ പക്ഷം ആകണമെ­ങ്കിൽ അത് ജനോ­പകാ­ര പ്രദമാ­വണം. പേ­രു­ സൂ­ചി­പ്പി­ക്കും പോ­ലെ­ ജനോ­പകാ­രമാണ് യാ­ത്രയു­ടെ­ ആത്യന്തി­ക ലക്ഷ്യമെ­ങ്കിൽ സമൂ­ഹത്തി­നു­ ഗു­ണകരമാ­കു­ന്ന എന്തെ­ങ്കി­ലു­മൊ­ക്കെ­ കാ­ര്യങ്ങൾ അതി­ലൂ­ടെ­ പി­രി­ഞ്ഞു­ കി­ട്ടി­യ തു­കകൊ­ണ്ട് ചെ­യ്തേ­ മതി­യാ­വൂ­. പക്ഷെ­ നമ്മു­ടെ­ കേ­രള യാ­ത്രകൾ കൊ­ണ്ടൊ­ന്നും പൊ­തു­ സമൂ­ഹത്തി­നു­ അങ്ങനെ­യൊ­രു­ ഗു­ണം ഇതു­വരെ­ ഉണ്ടാ­യ ചരി­ത്രമി­ല്ല. വി­കസനം താ­ഴേ­ക്കി­ടയിൽ വരെ­ എത്തണം എന്നതാണ് സാന്പത്തി­ക പു­രോ­ഗതി­ സംബന്ധി­ച്ച പു­തി­യ കാ­ഴ്ചപ്പാ­ട്. ജനപക്ഷ യാ­ത്രയ്ക്കു­ വേ­ണ്ടി­ പി­രി­ച്ചതിൽ മൂന്നു കോ­ടി­ പതി­നൊ­ന്നു­ ലക്ഷം രൂ­പയാണ് ഡി­.സി.സി­ വി­ഹി­തം. പ്രാ­ദേ­ശി­ക ഘടകങ്ങൾ­ക്കും പി­രി­വി­ന്റെ­ പങ്കു­ ലഭി­ക്കു­ന്നു­ണ്ട്. ഈ പണത്തി­ന്റെ­ വളരെ­ ചെ­റി­യൊ­രു­ ഭാ­ഗമെ­ങ്കി­ലും എതെ­ങ്കി­ലു­മൊ­ക്കെ­ ചെ­റി­യ പദ്ധതി­കളി­ലൂ­ടെ­ ജനങ്ങളി­ലേ­ക്ക് തി­രി­ച്ചെ­ത്തി­യി­രു­ന്നു­ എങ്കിൽ അതി­നെ­ നമു­ക്ക് ജനപക്ഷം എന്നു­ വി­ളി­ക്കാ­മാ­യി­രു­ന്നു­. ഉദാ­ഹരണത്തിന് നമ്മു­ടെ­ സംസ്ഥാ­നം നേ­രി­ടു­ന്ന ഗു­രു­തരമാ­യ മാ­ലി­ന്യ പ്രശ്നത്തി­നു­ള്ള പരി­ഹാ­ര നടപടി­കളിൽ അത്തരം ചെ­റി­യ തു­കകളു­പയോ­ഗി­ച്ച് പാ­ർ­ട്ടി­ക്ക് ഗു­ണപരമാ­യി­ ഇടപെ­ടാ­മാ­യി­രു­ന്നു­.

കെ­.പി­.സി­.സി­ അദ്ധ്യക്ഷൻ നയി­ച്ച ഒരു­ ജനപക്ഷ യാ­ത്രയെ­ മാ­ത്രം നമു­ക്ക് ഇക്കാ­ര്യത്തിൽ കു­റ്റം പറയാ­നാ­വി­ല്ല. ഒരു­ ചാ­നലി­നാ­യു­ള്ള പി­രി­വി­നി­ടെ­ അന്പതി­നാ­യി­രം വാ­ങ്ങി­യത് അക്കൗ­ണ്ടി­ലെ­ത്തി­യപ്പോൾ വെ­റും അന്പതാ­യ കഥ പണ്ട് പറഞ്ഞത് ആ അക്കൗ­ണ്ടി­ന്റെ­ ചു­മതലയു­ണ്ടാ­യി­രു­ന്ന ഉന്നത ബാ­ങ്ക് ഉദ്യോ­ഗസ്ഥനാ­യി­രു­ന്നു­. പക്ഷഭേ­ദമന്യേ­ നമ്മു­ടെ­ രാ­ഷ്ട്രീ­യ ഭി­ക്ഷാംദേ­ഹി­കളെ­ല്ലാം ഇക്കാ­ര്യത്തിൽ ഒന്നി­നൊ­ന്നു­ മു­ന്പി­ലാ­ണ്.

എന്നാൽ ബക്കറ്റി­ലും നേ­രി­ട്ടും ഒക്കെ­യാ­യി­ പി­രി­ച്ചെ­ടു­ക്കു­ന്ന തു­ക തങ്ങളടങ്ങു­ന്ന സമൂ­ഹത്തി­നു­ കൂ­ടി­ ഗു­ണകരമാ­കും എന്ന തി­രി­ച്ചറിവ് പകർ­ന്നാൽ സമൂ­ഹ പു­രോ­ഗതി­ക്കാ­യി­ കൂ­ടു­തൽ കയ്യയച്ച സംഭാ­വനകൾ നൽ­കാൻ പൊ­തു­ജനം തയ്യാ­റാ­കും. പക്ഷെ­ ഇത്തരത്തിൽ വി­ശ്വാ­സമാ­ർ­ജ്ജി­ക്കാൻ രാ­ഷ്ട്രീ­യക്കാ­രനാ­കണം. രാ­ഷ്ട്രീ­യ പ്രവർ­ത്തകരും ആ വഴി­ക്ക് ചി­ന്തി­ക്കാ­തെ­യും പ്രവൃ­ത്തി­ക്കാ­തെ­യും ഇരി­ക്കു­ന്പോ­ഴാണ് അരാ­ഷ്ട്രീ­യ വാ­ദം തലപൊ­ക്കു­ന്നത്. അഴി­മതി­യു­ടെ­ പു­ഴു­ക്കു­ത്തേ­റ്റ രാ­ഷ്ട്രീ­യത്തേക്കാൾ അപകടകരമാണ് അരാ­ഷ്ട്രീ­യത. ഇത് മനസി­ലാ­ക്കി­ പ്രവർ­ത്തി­ക്കാ­നു­ള്ള വലി­യ ബാ­ദ്ധ്യത നമ്മു­ടെ­ രാ­ഷ്ട്രീ­യ നേ­തൃ­ത്വത്തി­നു­ണ്ട്. ആ ബാ­ധ്യതയെ­ക്കു­റി­ച്ച് അവർ­ക്ക് പക്ഷെ­ ബോ­ദ്ധ്യമി­ല്ല. അല്ലെ­ങ്കിൽ അതി­നെ­ക്കു­റി­ച്ച് അവർ അജ്ഞത നടി­ക്കു­ന്നു­.

കാ­ലം മാ­റു­കയാ­ണ്. വി­വര സാ­ങ്കേ­തി­ക വി­ദ്യയു­ടെ­ വളർ­ച്ചക്കൊ­ പ്പം എല്ലാ­ രംഗങ്ങളി­ലും സു­താ­ര്യത സാ­ദ്ധ്യമാ­കു­ന്നു­. സാ­ധാ­രണക്കാ­രനും സ്റ്റിംഗ് ഓപ്പറേ­ഷൻ സാ­ധ്യമാ­കു­ന്ന കാ­ലത്ത് രാ­ഷ്ട്രീ­യക്കാ­രനും പ്രവർ­ത്തന ശൈ­ലി­ മാ­റ്റി­യേ തീ­രൂ­. ജന ചൂ­ഷകരാ­കാ­തെ­ യഥാ­ർ­ത്ഥ ജന സേ­വകരാ­യാ­ലേ­ ജനം അവരെ­ അംഗീ­കരി­ക്കൂ­. അതിന് ക്രി­യാ­ത്മകമാ­യ ഇടപെ­ടലു­കളാണ് വേ­ണ്ടത്.

You might also like

  • NEC

Most Viewed