ലഹരിക്കടിപ്പെടുന്ന കുട്ടികൾ : രക്ഷിതാക്കൾ മുൻകരുതലെടുക്കണം


കൂക്കാനം റഹ്്മാൻ

­ദയത്തിൽ‍ ഒരു­പാട് സ്വപ്നങ്ങളു­മാ­യി­ ജീ­വി­ച്ചു­ വരി­കയാ­യി­രു­ന്നു­ നബീ­സ ഉമ്മ. അവർ‍ക്ക് ആകെ­ ഉള്ളത് രണ്ട് ആൺ‍മക്കളാ­ണ്. പത്ത് സെ­ന്റ് ഭൂ­മി­യിൽ‍ ഒരു­ ചെ­റി­യ വീട് വെ­ച്ച് കഴി­യു­കയാണ് അവർ‍. അദ്ധ്വാ­നി­ അല്ലാ­ത്ത ഭർ‍ത്താ­വിൽ‍ നി­ന്ന് യാ­തൊ­രു­ വി­ധ സഹാ­യവും അവർ‍ക്ക് കി­ട്ടു­മാ­യി­രു­ന്നി­ല്ല. അങ്ങേ­ർ‍ക്ക് എന്തെ­ങ്കി­ലും ചെ­റി­യ തൊ­ഴിൽ‍ ലഭ്യമാ­യാൽ‍ തന്നെ­ അതൊ­ക്കെ­ ലഹരി­ക്ക് വേ­ണ്ടി­ മാ­ത്രം ചെ­ലവാ­ക്കി­ കളയും.

നബീ­സ രാ­പ്പകലി­ല്ലാ­തെ­ മക്കളെ­ ഒരു­ കരക്കെ­ത്തി­ക്കാൻ‍ കഠി­നാ­ദ്ധ്വാ­നം ചെ­യ്യു­കയാ­ണ്. പകൽ‍ സമയത്ത് തയ്യൽ‍ പണി­ എടു­ത്തും രാ­ത്രി­യു­ടെ­ അന്ത്യ യാ­മങ്ങളിൽ‍ പോ­ലും പലഹാ­രങ്ങൾ‍ ഉണ്ടാ­ക്കി­ വി­ൽ‍പ്പനക്ക് തയ്യാ­റാ­ക്കി­ വെ­ച്ചും വി­ശ്രമമി­ല്ലാ­തെ­ പ്രവർ‍ത്തി­ക്കു­കയാ­ണ്. അവരെ­ കണ്ടാൽ‍ തന്നെ­ രൂ­പത്തി­ലും ഭാ­വത്തി­ലും കഠി­നമാ­യി­ പരി­ശ്രമി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്ന സ്ത്രീ­യാ­ണെ­ന്ന് തി­രി­ച്ചറി­യും.

രണ്ട് ആൺ‍മക്കളും ഒരു­ പ്രമു­ഖ വി­ദ്യാ­ഭ്യാ­സ സ്ഥാ­പനത്തിൽ‍ പ്ലസ് വണ്ണിന് പഠി­ക്കു­കയാ­ണ്. ചേ­ട്ടനും, അനി­യനും ഒരേ­ ക്ലാ­സ്സിൽ‍ ആവാൻ‍ കാ­രണം ചേ­ട്ടൻ‍ ഒരു­ വർ‍ഷം പരാ­ജയപ്പെ­ട്ടതു­കൊ­ണ്ടാ­ണ്. രണ്ട് കു­ട്ടി­കളെ­യും ഞാൻ‍ കണ്ടു­. മൂ­ത്തവന്റെ­ മു­ഖത്ത് അൽപ്പം ക്ഷീ­ണഭാ­വമു­ണ്ട്. രണ്ടാ­മൻ ചു­റു­ചു­റു­ക്ക് ഉള്ളവനാ­ണ്. നബീ­സ ഉമ്മ വേ­ദനയോ­ടെ­ സൂ­ചി­പ്പി­ച്ച കാ­ര്യം അമ്മമാ­രെ­ല്ലാം അറി­യേ­ണ്ടതാ­ണ്. രണ്ട് ആൺ‍മക്കളും ലഹരി­ ഉപയോ­ഗി­ക്കു­ന്നവരാ­ണ്. ഉപദേ­ശം കൊ­ണ്ടും, ഭയപ്പെ­ടു­ത്തി­യതു­കൊ­ണ്ടും മാ­റ്റം കാ­ണു­ന്നി­ല്ല. ഇവരു­ടെ­ ബാ­പ്പയും മദ്യത്തി­നടി­മയാ­ണ്. അദ്ദേ­ഹത്തിന് മക്കളോട് പ്രതി­കരി­ക്കാ­നാ­വു­ന്നി­ല്ല. ഈ അവസ്ഥയിൽ‍ എന്തു­ ചെ­യ്യണമെ­ന്നാണ് നബീ­സയു­ടെ­ വേ­വലാ­തി­.

ആ കു­ടുംബത്തി­ന്റെ­ സ്ഥി­തി­ വെ­ച്ചു­ നോ­ക്കു­ന്പോൾ‍ കു­ട്ടി­കൾ‍ വഴി­ തെ­റ്റാൻ‍ എളു­പ്പമാ­ണ്. കഴി­ഞ്ഞ ആറു­ മാ­സമാ­യി­ ബാ­പ്പ ഗൾ‍ഫി­ലേ­ക്കെ­ന്നും പറഞ്ഞ് പോ­യതാ­ണ്. ബാ­പ്പ അങ്ങനെ­ ആയാൽ‍ ഞങ്ങൾ‍ക്കും ആയി­ക്കൂ­ടെ­. ഇതാണ് മക്കളു­ടെ­ ചോ­ദ്യം. കു­ട്ടി­കളു­ടെ­ തെ­റ്റാ­യ പോ­ക്കി­നെ­ക്കു­റി­ച്ച് ഉമ്മ അറി­ഞ്ഞത് അയൽ‍വക്കക്കാർ‍ സൂ­ചി­പ്പി­ച്ചപ്പോ­ഴാ­ണ്. മക്കളു­ടെ­ തെ­റ്റ് കണ്ട് ശരി­പ്പെ­ടു­ത്താൻ ബന്ധു­ക്കൾ‍ ആരു­മി­ല്ലാ­താ­നും. മക്കളെ­ പഠി­പ്പി­ച്ച് ഒരു­ നല്ല വഴി­യിൽ‍ എത്തി­ക്കണമെ­ന്ന് അതി­യാ­യ മോ­ഹമു­ണ്ട് ബലഹീ­നയാ­യ ഈ ഉമ്മയ്ക്ക്.

ലഹരി­ക്കടി­മയാ­യ ഇവരു­ടെ­ മൂ­ത്ത മകനോട് സ്വകാ­ര്യമാ­യി­ ഞാൻ സംസാ­രി­ച്ചു­. സ്‌നേ­ഹപൂ­ർ‍വ്വം ഇടപ്പെ­ട്ടപ്പോൾ‍ അവൻ‍ ഉള്ളു­തു­റന്നു­. പലപ്പോ­ഴും കൗ­മാ­രക്കാ­രാ­യ ആൺ‍കു­ട്ടി­കളെ­ ഇത്തരം ദു­ഷി­ച്ച പ്രവണതകളി­ലേ­യ്ക്ക് നയി­ക്കു­ന്നത് സമപ്രാ­യക്കാ­രാ­യ സു­ഹൃ­ത്തു­ക്കളാ­ണ്. ഇവനെ­യും ആദ്യം പു­കവലി­യി­ലേ­യ്ക്ക് ആകർ‍ഷി­ച്ചത് ഒരു­ കൂ­ട്ടു­കാ­രനാ­ണ്. പു­കവലി­ ശീ­ലി­ച്ചപ്പോൾ‍ അത് മാ­റ്റാൻ കഴി­യാ­ത്ത അവസ്ഥയാ­യി­. വീ­ട്ടി­ലറി­യാ­തെ­ സി­ഗരറ്റ് വലി­ക്കാൻ‍ ഇവൻ‍ തി­ര­ഞ്ഞെ­ടു­ത്ത സമയം രാ­ത്രി­ കാ­ലങ്ങളിൽ‍ മദ്രസ്സയി­ലേ­യ്ക്കും പള്ളി­യി­ലേ­യ്ക്കും പോ­കു­ന്ന ആരു­മി­ല്ലാ­ത്ത ഇടവഴി­കളിൽ‍ വെ­ച്ചാ­ണ്. ഇതി­ന്റെ­ മണം ഇല്ലാ­തി­രി­ക്കു­വാ­നു­ള്ള വി­ദ്യയും സു­ഹൃ­ത്ത് പഠി­പ്പി­ച്ചി­ട്ടു­ണ്ട്. ക്രമേ­ണ ‘തംബാ­ക്ക്’ എന്ന ലഹരി­ വസ്തു­വി­ന്റെ­ ഉപയോ­ഗത്തി­ലേ­യ്ക്ക് അവനെ­ എത്തി­ച്ചു­.

അവൻ‍ പറയു­ന്നത് ദി­വസം 10 രൂ­പ ഉണ്ടാ­യാൽ‍ എനി­ക്ക് ആവശ്യമാ­യ തംബാ­ക്ക് കടയിൽ‍ നി­ന്ന് കി­ട്ടും. സ്‌ക്കൂ­ളി­നടു­ത്താണ് പ്രസ്തു­ത േസ്റ്റ­ഷനറി­ കട. ലഹരി­ ഉപയോ­ഗി­ക്കു­ന്നവരെ­ കച്ചവടക്കാ­രന് പ്രത്യേ­കം തി­രി­ച്ചറി­യാം. വി­രലു­കൊ­ണ്ട് പ്രത്യേ­ക ആക്ഷൻ‍ കാ­ണി­ച്ചാൽ‍ 10 രൂ­പക്ക് ഒരു­ പാ­ക്കറ്റ് അവി­ടെ­ നി­ന്ന് കി­ട്ടും. അതിൽ‍ നി­ന്ന് ഒരു­ നുള്ള് എടു­ത്ത് ചു­ണ്ടി­ന്റെ­യും പല്ലി­ന്റെ­യും ഇടയിൽ‍ വെയ്­ക്കും. കു­റച്ച് സമയം കഴി­ഞ്ഞാൽ‍ തലയ്ക്ക് എന്തോ­ ഒരു­ പരു­പരു­പ്പ് തോ­ന്നും. മനസ്സിന് സന്തോ­ഷം ഉണ്ടാ­കും. ആരെ­യും ഭയമു­ണ്ടാ­കി­ല്ല. തംബാ­ക്ക് കി­ട്ടി­യി­ല്ലെ­ങ്കിൽ‍ അന്ന് മനസ്സി­നെ­ന്തോ­ വെ­പ്രാ­ളം തോ­ന്നും. ഒന്നി­നും ഒരു­ മൂഡ് ഉണ്ടാ­വി­ല്ല.

ഇതി­നു­ള്ള പണം എവി­ടെ­ നി­ന്ന് ലഭ്യമാ­കു­ന്നു­ എന്നും അവൻ‍ പറഞ്ഞു­. ദി­വസേ­ന സ്‌കൂ­ളി­ലേ­യ്ക്ക് ചെ­ല്ലാൻ‍ ബസ്സി­നും, ഭക്ഷണത്തി­നു­മാ­യി­ ഉമ്മ തരു­ന്ന പൈ­സയിൽ‍ നി­ന്ന് ഭക്ഷണം കഴി­ക്കാ­തെ­ മാ­റ്റി­വെയ്­ക്കും. അതു­പയോ­ഗി­ച്ചാണ് ലഹരി­ വസ്തു­ വാ­ങ്ങു­ന്നത് എന്നാണ് കൂ­സലന്യേ­ അവൻ‍ സൂ­ചി­പ്പി­ച്ചത്. നല്ല ആരോ­ഗ്യവാ­നാ­യി­രു­ന്നു­ പോ­ലും ഇവൻ‍. കഴി­ഞ്ഞ ഒരു­ വർ‍ഷമാ­യി­ തംബാ­ക്ക് ഒഴി­വാ­ക്കി­ വളരെ­ രഹസ്യമാ­യി­ കി­ട്ടു­ന്ന കഞ്ചാ­വി­ലേ­യ്ക്ക് നീ­ങ്ങി­. ഇതി­ന്റെ­ ആവശ്യത്തി­ലേ­യ്ക്ക് ഉമ്മ കഷ്ടപ്പെ­ട്ടു­ണ്ടാ­ക്കി­യ പണം മോ­ഷ്ടി­ക്കാൻ‍ തു­ടങ്ങി­. ഇപ്പോൾ‍ ഞാൻ‍ ഈ കോ­ലത്തി­ലാ­യി­.

തെ­റ്റാ­ണെ­ന്നറി­ഞ്ഞു­ കൊ­ണ്ടു­ തന്നെ­യാണ് ഞാ­നി­ന്ന് ഉപയോ­ഗി­ക്കു­ന്നത്... നി­ർ‍ത്താ­നാ­വു­ന്നി­ല്ല. ഞാ­നെ­ന്തു­ ചെ­യ്യും. നി­ർ‍ത്തി­യാൽ‍ ഭ്രാ­ന്തനെ­ പോ­ലെ­ പലതും പി­റു­പി­റു­ക്കും. ചി­ലപ്പോൾ‍ നി­ർ‍ത്താ­തെ­ ചി­രി­ക്കും. ഈ കോ­പ്രാ­യങ്ങൾ‍ എല്ലാം കാ­ട്ടു­ന്നത് വീ­ടി­നു­ പു­റത്തു­ വെച്ചാ­ണ്. പാ­വം ഉമ്മ ഈ വി­വരം അറി­ഞ്ഞി­ട്ട് ഒരാ­ഴ്ചയേ­ ആയു­ള്ളൂ­.

അവന്റെ­ മനസ്സ് തു­റന്ന സംസാ­രം കേ­ട്ട് അവനോട് സ്‌നേ­ഹത്തോ­ടെ­ പ്രതി­വചി­ച്ചു­. ‘കു­ഞ്ഞേ­ ഇതൊ­ക്കെ­ ഉപയോ­ഗി­ച്ചാ­ലു­ള്ള പ്രയാ­സത്തെ­ക്കു­റി­ച്ച് ശരി­ക്കും മനസ്സി­ലാ­യി­ല്ലേ­?. ഉമ്മയു­ടെ­ വേ­ദന കണ്ടറി­ഞ്ഞി­ല്ലേ­?. ഇതി­നെ­ന്താണ് പ്രതി­വി­ധി­ എന്ന് ഞാൻ‍ പറയണോ­?.’

‘വേ­ണ്ട സർ‍, എന്റെ­ ഉമ്മയു­ടെ­ കണ്ണു­നീർ‍ കാ­ണാൻ‍ എനി­ക്ക് വയ്യ. ഞാൻ‍ ലഹരി­യിൽ‍ ആണെ­ങ്കി­ലും ഉമ്മ അനു­ഭവി­ക്കു­ന്ന സങ്കടക്കടൽ‍ ഞാൻ‍ കണ്ടു­. എന്റെ­ അനി­യനും എന്നെ­പ്പോ­ലെ­ ആവു­മോ­ എന്നു­ ഞാൻ‍ ഭയപ്പെ­ടു­ന്നു­. അതി­നാൽ‍ ഞാൻ‍ സാ­റി­ന്റെ­യും, ഉമ്മയു­ടെ­യും മു­ന്പിൽ‍ വെ­ച്ച് ശപഥം ചെ­യ്യാം. ഞാ­നീ­ നി­മി­ഷം മു­തൽ‍ ഇതേ­വരെ­ ഉപയോ­ഗി­ച്ച ലഹരി­ വസ്തു­ക്കളിൽ‍ നി­ന്നെ­ല്ലാം മോ­ചനം നേ­ടും. ഈ നി­മി­ഷം മു­തൽ‍ ഞാൻ‍ അതിൽ‍ നി­ന്നൊ­ക്കെ­ സ്വതന്ത്രനാ­കും. അവൻ‍ ഉമ്മയു­ടെ­ കാ­ൽ‍ക്കൽ‍ വീണ് മാ­പ്പ് അപേ­ക്ഷി­ച്ചു­. ഇത്രയു­മാ­യപ്പോ­ഴേ­യ്ക്കും അവന്റെ­ അനി­യനും കയറി­ വന്നു­. കഴി­ഞ്ഞ കാ­ര്യങ്ങളൊ­ക്കെ­ അവനോട് പങ്കി­ട്ടു­. കാ­ര്യങ്ങൾ‍ ഗ്രഹി­ച്ച മാ­ത്രയിൽ‍ തന്നെ­ അവന്റെ­ കണ്ണിൽ‍ നി­ന്നും കണ്ണു­നീർ‍ പ്രവഹി­ക്കാൻ‍ തു­ടങ്ങി­. ആ സമയത്തും അൽപം തംബാ­ക്ക് ലഹരി­യി­ലാ­യി­രു­ന്നു­ അവൻ‍. അക്കാ­ര്യം തു­റന്നു­ പറഞ്ഞ് അവനും ഉമ്മയോട് മാ­പ്പി­രന്നു­. ഇനി­ കെ­ണി­യി­ൽ‍പ്പെ­ടി­ല്ലാ­ എന്ന് അവനും ഉറപ്പി­ച്ചു­ പറഞ്ഞു­.

നോ­ക്കണേ­... കൊ­ച്ചു­ കു­ഞ്ഞു­ങ്ങളെ­ വഴി­തെ­റ്റി­ക്കാൻ‍ കഴു­കൻ‍ കണ്ണു­കളു­മാ­യി­ നി­ൽ‍ക്കു­ന്ന കച്ചവടക്കാർ‍ സ്വഭവനങ്ങളി­ലെ­ അനു­കൂ­ല പരി­സ്ഥി­തി­ ഇതി­ലൊ­ക്കെ­യാണ് സമൂ­ഹം ഇടപെ­ടേ­ണ്ടത്. ആ വീ­ട്ടിൽ‍ നി­ന്ന് സന്തു­ഷ്ടി­യോ­ടെ­യാണ് ഞാൻ‍ യാ­ത്ര പറഞ്ഞത്. അടു­ത്ത ആഴ്ച കാ­ണാം എന്ന വാ­ഗാ­ദാ­നവു­മാ­യി­...

You might also like

Most Viewed