പെ­ന്പി­ള ഒരു­മൈ­: രാ­ജി­വെ­ക്കെ­ണ്ടി­ വന്നാ­ലും ശൈ­ലി­ മാ­റ്റി­ല്ല; എം.എം മണി­ ഇതു­ ന്യാ­യമോ­...?


ഫിറോസ് വെളിയങ്കോട്

 

പെന്പിള ഒരുമൈ സമരക്കാരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം മണി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. മാപ്പ് പറയില്ലെന്നും പാ‍‍‍‍ർട്ടി എന്നോട് രാജി വെക്കാൻ ആവശ്യപ്പെടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ എന്നും എന്നെ വേട്ടയാടിയിട്ടെയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഞാൻ സാധാരണ പ്രവർത്തകനാണെന്നും എത്ര നാറ്റിച്ചാലും ഞാൻ അതിന് മുകളിൽ നിൽക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നെ സമരം... അത് അവരെ ഇരുത്തിയവർ തന്നെ തീരുമാനിക്കട്ടെ എന്നും എം.എം മണി പ്രസ്താവിക്കുന്നു. എന്നാൽ സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച മണി അവരെ ആക്ഷേപിക്കുകയാണെന്നും സമരത്തിന് എത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും ഗോമതി ആരോപിച്ചു. എന്നാൽ ഈ മണിക്കെതിരെ പല ആളുകളും രംഗത്തിറങ്ങി. ഇതിന് എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാരും ഒറ്റക്കെട്ടായി. മണി കേരളത്തിലെ സ്ത്രീകളുെട തല്ല് കൊള്ളും എന്ന് ശോഭ സുരേന്ദ്രനും അഭിപ്രായപ്പെടുന്നു. സർ‍ക്കാരിന്റെ ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശനും സ്ത്രീകൾക്കെതിരെയുള്ള ഈ പരമാർശം നല്ലതല്ലെന്ന് വി.എസ് അച്യുതാനന്ദനും സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനും തുറന്നുപറയുന്നു. എന്നാൽ ഈ വിവാദ പരാമർശത്തിന്റെ പേരിൽ എം.എം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ റിപ്പോർട്ടുകൾ പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.

മണിയുടെ പരാമർശം അവഹേളനാപരവും ശിക്ഷാർഹവുമാണെന്ന് വനിതാ കമ്മീഷൻ അംഗം ജെ. പ്രമീള ദേവി മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഗോമതിയുടെ സമരവുമായി പെന്പിള ഒരുമൈക്ക് ബന്ധമില്ലെന്ന് പെന്പിള ഒരുമൈ പ്രസിഡണ്ട് ലിസി സണ്ണി പറഞ്ഞു. ഗോമതി നടത്തുന്ന സമരത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ല. ഗോമതി നടത്തുന്ന നാടകം ആർക്ക് വേണ്ടിയാണെന്ന് അറിയില്ലെന്നും ലിസി സണ്ണി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവർ ഗോമതിയുടെ സ്വന്തക്കാരാണ്. ഗോമതിയെ പെന്പിള ഒരുമൈയിലേക്ക് സ്വീകരിച്ചിട്ടില്ല എന്നും ലിസി സണ്ണി കൂട്ടിച്ചേർത്തു. അതേസമയം എം.എം മണിയുടെ പ്രസ്താവനയെ ശക്തമായി എതിർക്കണമെന്നും മണി പറഞ്ഞത് തെറ്റ് തന്നെയാണെന്നും ലിസി പറഞ്ഞു.

മന്ത്രിസ്ഥാനത്ത് തുടരാൻ മണിക്ക് യോഗ്യതയില്ല എന്ന് അഭിപ്രായപ്പെട്ട് അധിക്ഷേപ പരാമ‍ർശനത്തിനെതിരെ എഴുത്തുകാരി സുഗതകുമാരി രംഗത്ത് വന്നു. ഇത്രയൊക്കെ ആളുകളും നേതാക്കന്മാരും രംഗത്തെത്തിയിട്ടും എം.എം മണി മന്ത്രിസ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന അദ്ദേഹത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം അനിവാര്യമായിരിക്കുന്നു. സബ് കളക്ടർക്കെതിരെയുള്ള വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളും പൊതുസമൂഹത്തിന് മുന്നിൽ തുറന്നടിക്കുന്ന ഈ മന്ത്രിയെ സർക്കാർ സംരക്ഷിക്കുമോ?...... കളക്ടർ ആകാനുള്ള യോഗ്യതയും പരീക്ഷകളുടെ പടികളും അറിഞ്ഞിട്ടാണോ ഈ മന്ത്രി ഇങ്ങനെയൊക്കെ പറയുന്നതെന്നും സ്വന്തമായി ഒന്നു ചിന്തിച്ച് ആലോചിക്കേണ്ടതുണ്ട്.

എന്തുമാകട്ടെ തുടർ നടപടികൾ കാണാമെന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യവീക്ഷണം തൽക്കാലം വിട പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed