രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി പ്രസിഡന്‍റ്


രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ബുധനാഴ്ച അബൂദബിയിലെ ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ  പങ്കെടുത്തു.

രാജ്യത്തിനും ജനങ്ങൾക്കും ക്ഷേമവും അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും ഉണ്ടാവട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളായ എന്‍റെ സഹോദരങ്ങൾക്ക് റമദാൻ വിരുന്നൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പിന്നീട് അദ്ദേഹം എക്സിൽ കുറിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ്, സഹിഷ്ണുത−സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാശിദ് ബിൻ സഊദ് അൽ മുല്ല തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കൊട്ടാരത്തിൽ മഗ്രിബ് നമസ്കാരത്തിലും തുടർന്ന് നടന്ന ഇഫ്താറിലും പങ്കെടുത്താണ് എല്ലാവരും മടങ്ങിയത്. 

article-image

sgdsfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed