വിദേശത്തേക്കു പോകുന്നവർ എമിറേറ്റ്സ് ഐഡി കരുതണമെന്ന് നിർദ്ദേശം

ഈദുൽഫിത്ർ അവധിക്കോ മറ്റോ വിദേശത്തേക്കു പോകുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് വിദഗ്ദ്ധർ. വീസാ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതിനാൽ യാത്രാ നടപടികൾ സുഗമമാക്കുന്നതിനു വേണ്ടിയാണിത്.
പുതിയ നിയമം അനുസരിച്ച് യുഎഇ വീസ പാസ്പോർട്ടിൽ പതിക്കുന്നില്ല. അതിനാൽ എമിറേറ്റ്സ് ഐഡി ഉണ്ടെങ്കിൽ തടസ്സമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ആവശ്യപ്പെട്ടുതുടങ്ങിയതായും ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
rt7rt8