ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി. അബൂദബി അല്‍ ദഫ്‌റ കോ ഓപറേറ്റീവ് സൊസൈറ്റി ഐ.ടി സെക്ഷന്‍ ഉദ്യോഗസ്ഥന്‍ പാലക്കാട് വിളത്തൂര്‍ തിരുവേങ്ങപ്പുര കൊരക്കോട്ടില്‍ ബാബാസ് വീട്ടില്‍ യാസിറാണ് (47) മരിച്ചത്.
ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് അബൂദബി കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ ജുവൈരിയ.
THFGHGH