സ്മരണാര്‍ത്ഥം ദുബായില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന മര്‍ഹൂം ടി.ഇ അബ്ദുല്ല സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബായി കെ. എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. നൈഫ് പൊലീസ് സ്റ്റേഷന്‍ പരിസരത്തു വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് കൊണ്ട് ദുബായി ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ അറബ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണെന്നും രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനാണ് ജീവന്‍ നല്‍കുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ദുബായ് നൈഫ് പൊലീസ് മേധാവി സഖര്‍ സൈഫ് സഖര്‍ പറഞ്ഞു. ത്തരം രക്തദാന ക്യാമ്പുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ദുബായ് കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് നൈഫില്‍ വെച്ച് നടന്ന പരിപാടിക്ക് ദുബായ് കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ദുബായ് കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ,ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീന്‍ ,ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ സിദ്ദിഖ് ചൗക്കി സത്താര്‍ ആലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
a