കൊച്ചിയിൽ വീണ്ടും വീസ തട്ടിപ്പ്; വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു


കൊച്ചിയിൽ വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. എറണാകുളം കാക്കനാട് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ. തട്ടിപ്പിന് ഇരയായത് 40 ഓളം പേരെന്ന് യുവതി പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ആരോപണം.

കാക്കനാട് സ്വദേശിനിയായ യുവതിക്ക് ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എറണാകുളം ചളിക്ക വട്ടത്ത് പ്രവർത്തിച്ചിരുന്ന ഡി ത്രീ ഇന്റെർനാഷണൽ ജോബ് കൺസൾട്ടൻസ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നത്.വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ഒരു ലക്ഷത്തി 75,000 രൂപ സ്ഥാപന ഉടമകൾ വാങ്ങിയെടുത്തു. പണം നൽകി കാത്തിരുന്നിട്ടും വിസ ലഭിച്ചില്ല . നൽകിയ പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി എന്നും യുവതി. നാൽപ്പതോളം പേർ തട്ടിപ്പിനിരയായി എന്നാണ് വിവരം.

 

കൂടുതൽ പരാതിക്കാർ എത്തിയതോടെ സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി . പലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നാണ് യുവതിയുടെ ആരോപണം.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed