ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് എയർ അറേബ്യ അബുദാബിയുടെ പുതിയ സർവീസ് ആരംഭിക്കും


ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഓ ആദിൽ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകളുടെ പട്ടികയിലേക്ക് ചെന്നൈ നഗരത്തെ ഉൾപ്പെടുത്തുന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി നേരത്തെ അറിയിച്ചിരുന്നു. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് മെയ് 5 മുതൽ ആരംഭിക്കുന്നത്.

ടിക്കറ്റുകൾ എയർ അറേബ്യ വെബ്‌സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണ്. എയർ അറേബ്യ അബുദാബിയുടെ പതിനെട്ടാമത് റൂട്ട് ആണ് ജയ്പൂരിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ്. 2020 ജൂലൈ മാസത്തിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

You might also like

Most Viewed