സ്‍ത്രീകളെ ശല്യം ചെയ്‍താല്‍ ജയിലിലാവും; മുന്നറിയിപ്പുമായി യുഎഇ


സ്‍ത്രീകളെ ശല്യം ചെയ്യുന്നവർ ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം പകരുന്നതിനായി സോഷ്യൽ മീഡിയ വഴി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മുന്നറിയിപ്പ്. 2021ലെ ഫെഡറല്‍ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് സ്‍ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ലഭിക്കുക. മോശമായ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീയെ പൊതുനിരത്തില്‍വച്ചോ മറ്റ് സ്ഥലങ്ങളില്‍ വച്ചോ ശല്യം ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed