ദിർഹത്തിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; റെക്കോർഡ് തകർച്ചയ്ക്കരികെ

വീണ്ടും മൂല്യമിടിഞ്ഞതോടെ യുഎഇ ദിർഹം അടക്കമുള്ള ഗൾഫ് കറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് റെക്കോർഡ് തകർച്ചയ്ക്കരികെയെത്തി. രാജ്യാന്തര വിപണിയിൽ ഒരു ദിർഹത്തിന് 20 രൂപ 81 പൈസയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. 2020 ഏപ്രിൽ 16ന് രേഖപ്പെടുത്തിയ 20.84 രൂപയാണ് ഇതുവരെയുള്ള ഏറ്റവും വലിയ തകർച്ച. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നത് രൂപയെ റെക്കോർഡ് മൂല്യത്തകർച്ചയിലെത്തിക്കുമെന്ന വിലയിരുത്തലുള്ളതിനാൽ ദിർഹത്തിന് 21 രൂപയാകുന്ന ദിവസം വിദൂരമല്ലെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു.