മഹാരാഷ്ട്രയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; ഒന്‍പത് മരണം


 

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം. നാലിടങ്ങളിലാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. കൊങ്കണ്‍ മേഖലയിലും തെലങ്കാനയിലും അതിതീവ്ര മഴയില്‍ പ്രളയം രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ 9 പേരാണ് മരണപ്പെട്ടത്. നൂറിലേറെ പേരെ രക്ഷിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മുംബൈയിലെ ഗോവന്തിയില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞു വീണാണ് മൂന്നു പേര്‍ മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റായ്ഗഡിലും രത്‌നഗിരിയിലും അതീവ രൂക്ഷമാണ് സാഹചര്യം. രണ്ട് ഡസനോളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് രത്‌നഗിരിയില്‍ നാവികസേനയുടെ ഏഴ് രക്ഷാപ്രവര്‍ത്തക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും കനത്ത മഴയാണ് ഈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.

You might also like

Most Viewed