ഭിക്ഷാടനം തടയാൻ നടപടികൾ കർശ്ശനമാക്കി ദുബൈ പൊലീസ്
റമദാൻ വ്രതാരംഭം മുൻനിർത്തി ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ഭിക്ഷാടകരെ കൊണ്ടു വരുന്നത് തടയാൻ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. ഭിക്ഷാടകരെ കണ്ടെത്താനുള്ള പരിശോധനകളും പൊലിസ് ശക്തമാക്കി. ഇവർക്ക് വിസ നൽകുന്നവരും കുടുങ്ങും. പല രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിലും മറ്റും ഭിക്ഷാടകരെ കൊണ്ടുവരുന്ന വലിയ റാക്കറ്റ് തന്നെ നിലവിലുണ്ട്. സൗദി ഉൾപ്പെടെ പല രാജ്യങ്ങളിലും വിമാനയാത്രയ്ക്ക് നിയന്ത്രണമുള്ളതിനാല്‍ ദുബൈയിലേക്ക് കൂടുതൽ ഭിക്ഷാടകർ എത്താനുള്ള സാധ്യതയും അധികൃതർ കാണുന്നു.

