രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വാക്സിൻ പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വാക്സിൻ പ്രഖ്യാപിച്ച് യു.എ.ഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി മാറുകയാണ് യു.എ.ഇ. നേരത്തേ ജനസംഖ്യയുടെ അന്പത് ശതമാനം പേർക്ക് വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യു.എ.ഇ പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ 26,77,675 പേരാണ് വാക്സിൻ സ്വീകരിച്ചത്.
നിലവിൽ വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ.