ഐക്യരാഷ്ട്രസഭയുടെ പരിശ്രമങ്ങൾക്ക് സാന്പത്തിക സഹായം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പരിശ്രമങ്ങൾക്ക് സാന്പത്തിക സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യഘട്ടമായി ഒരു കോടിക്ക് തുല്യമായ അമേരിക്കൻ ഡോളർ ഇന്ത്യ പണയപ്പെടുത്തി സഭയ്ക്ക് നൽകും. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ അടിയന്തിര ഇടപെടൽ അറിയിച്ചത്.
ഈ വർഷം തുടക്കത്തിലെ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാനുള്ള സാന്പത്തിക സഹായമായി ഒന്നര ലക്ഷം അമേരിക്കൻ ഡോളർ പണയപ്പെടുത്തി സഭയ്ക്കായി നൽകാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.