കലാഭവൻ കബീർ അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീർ അന്തരിച്ചു. 45 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാദമിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.