യുഎഇയില്‍ പാസ്പോർട്ട് പുതുക്കലിന് പുതിയ നിർദേശങ്ങൾ


 

അബുദാബി : പാസ്പോർട്ട് പുതുക്കലിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി അബുദാബി ഇന്ത്യൻ എംബസി. നിലവിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31-നകം കഴിയുന്നവരുടെയും അപേക്ഷകൾ മാത്രമേ പരിഗണിക്കൂവെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർ രേഖകൾ സ്കാൻ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അടിയന്തര സാഹചര്യമെന്തെന്ന് വ്യക്തമാക്കിക്കൊണ്ടാകണം അപേക്ഷ. എല്ലാ ഇന്ത്യാക്കാരും ഈ നിർദേശം പാലിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed